കോഴിക്കോട് : കർണ്ണാടകയിൽ മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായെന്നും സംസ്ഥാനത്ത് ഒന്നാം കക്ഷി കോൺഗ്രസ് തന്നെയെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരൻ വ്യക്തമാക്കി. കർണാടകയിൽ ബിജെപി തകർന്നടിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.