ന്യൂഡൽഹി : സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷയിൽ വിജയശതമാനം കുറഞ്ഞു. 12–ാം ക്ലാസ് പരീക്ഷയിൽ 87.33 ശതമാനമാണു വിജയം. കഴിഞ്ഞ വർഷം ഇത് 92.71% ആയിരുന്നു. 10–ാം ക്ലാസിൽ 93.12% ആണ് ഇക്കുറി വിജയം. കഴിഞ്ഞ വർഷം 94.4% ആയിരുന്നു. രണ്ടു ക്ലാസിലും രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ തിരുവനന്തപുരം മേഖല, വിജയശതമാനവും ഉയർത്തി. 10,12 ക്ലാസുകളിൽ തിരുവനന്തപുരം മേഖല 99.91% വിജയമാണു നേടിയത്. കഴിഞ്ഞ വർഷം 12 ൽ 98.83%, 10 ൽ 99.68% എന്നിങ്ങനെയായിരുന്നു വിജയം.
