കൊട്ടാരക്കര : കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ വഞ്ചനാ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ വില്ലേജിൽ പ്രിയദർശിനി നഗർ – 39, ഡെയ്സി ഹൌസിൽ വാടകയ്ക്ക് താമസിക്കുന്ന സുബിൻ ലൂക്ക് (43) എന്നയാളെയാണ് കൊട്ടാരക്കര
പോലീസ് അറസ്റ്റ് ചെയ്തത്. എഴുകോൺ പരുത്തനപ്പാറ സ്വദേശിയായ പ്രദീപ് എന്നയാളിൽ നിന്നും 3.3 ലക്ഷം രൂപ കൈക്കലാക്കിയതിലേക്കാണ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ പ്രതിയായ സുബിൻ ലൂക്ക് മറ്റു പലരിൽ നിന്നും സമാനരീതിയിൽ പണവും സ്വർണവും കൈക്കലാക്കിയിട്ടുള്ളതായി പറയപ്പെടുന്നു. പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കിയ പ്രതി ഒളിവിൽ പോയിരുന്നു, തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ മാൻ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസം ശാസ്താംകോട്ടയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പ്രശാന്ത് വിഎസിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ ഗോപു ഗോപകുമാർ ജി, ജോൺസൺ കെ, അജയകുമാർ ബി, സിപിഒ അജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
