കൊട്ടാരക്കര : വീടിന്റെ ടെറസിന് മുകളിൽ നിന്ന് മാങ്ങ അടർത്തി ഇടുന്നതിനിടെ താഴേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. ഉമ്മന്നൂർ ലിജോ ഭവനത്തിൽ ജോർജ്ജ് കുട്ടി (72) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ ആണ് സംഭവം. റിട്ട. റെയിൽവേ മെക്കാനിക്കൽ സൂപ്രണ്ട് ആയിരുന്നു ജോർജ്ജ് കുട്ടി. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ലീലാമ്മ. മക്കൾ : ലിജോ, ജിലി. മരുമക്കൾ : ബിജി, ബ്ലസൻ. സംസ്കാരം പിന്നീട്.
