കൊട്ടാരക്കര: ഓയൂർ റോഡിൽ തൃക്കണ്ണമംഗലിൽ മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടുള്ള റോഡ് പണി കഴിഞ്ഞ് ഒരു മാസം ആയിട്ടും കരാറുകാരൻ ബാക്കി അവശേഷിച്ച മെറ്റൽ നീക്കം ചെയ്തിട്ടില്ല. കാൽനട യാത്രക്കാർക്കും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അപകട ഭീഷണിയാണിത്. പലവട്ടം കരാറുകാരനെ സമീപിച്ചിട്ടും നീക്കം ചെയ്യാൻ തയ്യാറാകുന്നില്ല. അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
