കൊച്ചി: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി പ്രവർത്തനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായും, മുന്‍ ന്യൂനപക്ഷ കമ്മീഷന് അംഗമായ വി.വി.അഗസ്റ്റിൻ ചെയർമാൻ ആയും പുതിയതായ് പ്രഖ്യാപിതമായ രാഷ്ട്രീയ പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് ഈ പാർട്ടിക്ക് പേരിട്ടിരിക്കുന്നത്.
