ഖർത്തൂം: മൂന്നുദിവസമായി സൈന്യവും അർധസൈനിക വിഭാഗവും ഏറ്റുമുട്ടുന്ന സുഡാനിൽ 24 മണിക്കൂർ വെടിനിർത്തലിന് ധാരണ. ചൊവ്വാഴ്ച വൈകീട്ട് ആറുമുതലാണ് വെടിനിർത്തൽ. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് വെടിനിർത്തിയത്. ഇത് പ്രാബല്യത്തിലാകുന്നതിന്റെ തൊട്ടുമുമ്പത്തെ മണിക്കൂറിൽ ഇരുപക്ഷവും വൻ ആക്രമണം നടത്തി.
