കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ ഒന്‍പതാമത് വാര്‍ഷികം ആഘോഷിച്ചു. വൈകിട്ട് 5 മണിക്ക് നടന്ന വാര്‍ഷിക സമ്മേളനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

ആശ്രമം ബ്രാഞ്ച് ഹെഡ് (അഡ്മിനിസ്ട്രേഷന്) ജനനി തേജസ്വി ജ്ഞാനതപസ്വിനി, ഹെഡ് (സര്‍വ്വീസസ്) ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഹെല്‍ത്ത്കെയര്‍) ഡോ.കെ.എന്‍ വിശ്വംഭരന് അധ്യക്ഷനായിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ലാ) മുരളീ ശ്രീധര്‍, അഡ്വൈസറി കമ്മിറ്റി പേട്രണ്‍(ഹെല്‍ത്ത്കെയര്‍) ഡോ.എസ്.എസ്. ഉണ്ണി, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കൊട്ടാരക്കര ഏരിയ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ (സര്‍വ്വീസസ്) നടരാജന് ജി, മാതൃമണ്ഡലം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ (പബ്ലിക് റിലേഷന്‍സ്) ശ്രീകുമാരി എസ്., വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ (അഡ്മിനിസ്ട്രേഷന്) സജിത് കുമാര്‍ ജി., ശാന്തിമഹിമ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ തീര്‍ത്ഥന്‍ ആര്, ഗുരുമഹിമ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) മുക്ത സുരേഷ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) രമണന് കെ സ്വാഗതവും കൊട്ടാരക്കര ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ എസ് നന്ദിയും രേഖപ്പെടുത്തി.