കൊട്ടാരക്കര : സഹകരണ അർബൻ ബാങ്കിലെ എ ടി എം കൗണ്ടറിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. ബാങ്ക് ചെയർമാൻ കെ ആർ ചന്ദ്രമോഹൻ അധ്യക്ഷനായി. വൈസ് ചെയർമാൻ ഡി രാജപ്പൻ നായർ സ്വാഗതം പറഞ്ഞു. ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻ്റ് ചെയർമാൻ ജി ആർ രാജീവൻ, അംഗങ്ങളായ സി മുകേഷ്, വി രവീന്ദ്രൻ നായർ, ഭരണ സമിതി അംഗങ്ങളായ ആർ രാജേന്ദ്രൻ, കെ ഉണ്ണികൃഷ്ണമേനോൻ, പി കൃഷ്ണൻകുട്ടി, ജി ജയകുമാർ, ശാന്ത കുമാരി, മോളി ജേക്കബ്, ഉഷാകുമാരി, മാനേജിംഗ് ഡയറക്ടർ എ ജെ ദിലീപ്, ജനറൽ മാനേജർ സാബു ചാക്കോ എന്നിവർ സംസാരിച്ചു. കച്ചേരി ജംഗ്ഷന് സമീപമുള്ള ഹെഡ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്.
