കൊട്ടാരക്കര നഗരസഭാ ഉപാധ്യക്ഷയായി കേരള കോൺഗ്രസ്സ് (ബി)യിലെ വനജ രാജീവ് തിരഞ്ഞെടുക്കപ്പെട്ടു. 29 അംഗങ്ങൾ ഉള്ള കൊട്ടാരക്കര നഗരസഭാ കൗൺസലിൽ എൽഡിഎഫ് സ്ഥാനാർഥിയായ വനജയ്ക്ക് 16 വോട്ടും കോൺഗ്രസ്സ് സ്ഥാനാർഥി ജോളി പി വർഗീസിനു 8 വോട്ടും ലഭിച്ചു. ബിജെപിയുടെ 5 കൗൺസലർമാരും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. എൽഡിഎഫിലെ ധാരണ പ്രകാരം അടുത്ത രണ്ട് വർഷത്തേക്കാണ് കേരള കോൺഗ്രസ്സ് (ബി)ക്ക് ഉപാധ്യക്ഷ സ്ഥാനം.
