കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിവരാന്‍ നിര്‍ദ്ദേശം, ബംഗാള്‍ ഉള്‍ക്കടലില്‍ അഞ്ച് ദിവസം മുന്‍പ് രൂപം കൊണ്ട ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്ദ്ദമാകാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ അറിയിക്കുന്നത്. ഇന്ന് വൈകിട്ടോ,രാത്രിയിലോ ലോപ്രഷര്‍ ഏരിയാ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്, ഇതിന്റെ ഫലമായി അഞ്ച് ദിവസം കേരളത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
