കൊട്ടാരക്കര : സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും പി കെ എസ് ജില്ലാ സെക്രട്ടറിയുമായ കൊട്ടാരക്കര അമ്പലപ്പുറം ഇടയില വീട്ടിൽ ജി. സുന്ദരേശൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തൃക്കണ്ണമംഗൽ എസ് കെ വി ഹൈസ്കൂൾ, കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡിവൈഎഫ്ഐ കൊട്ടാരക്കര ഏരിയ പ്രസിഡൻ്റ്, സെക്രട്ടറി , സി പി ഐ എം തൃക്കണ്ണമംഗൽ ലോക്കൽ സെക്രട്ടറി , ഏരിയ കമ്മിറ്റി അംഗം, തൃക്കണ്ണമംഗൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗവും, പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. മേലില സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി കുമാരിയാണ് ഭാര്യ. ബാല സംഘം കൊട്ടാരക്കര ഏരിയ സെക്രട്ടറി ആയ ഏക മകൾ കെ എസ് അലീന കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനിയാണ്.
