കൊട്ടാരക്കര : ഇ റ്റി സി യിലെ ജനവാസമേഖലയിൽ ഇന്ന് പുലർച്ചെ സാമൂഹ്യവിരുദ്ധർ ഹോസ്പിറ്റൽ മാലിന്യവും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചു. സമീപവാസികളുടെ പരാതിയെ തുടർന്ന് വൈസ് ചെയർ പേഴ്സൺ അനിത ഗോപകുമാർ സ്ഥലം സന്ദർശിച്ചു.
ആ മാലിന്യ കൂമ്പാരത്തിൽ നിന്നും കിട്ടിയ ബില്ലുകളിൽ നിന്നും ഉടമയെ മനസ്സിൽ ആക്കുകയും അവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ ആയിരം രൂപയ്ക്ക് അവരുടെ വേസ്റ്റ് കൊണ്ട് കളയാൻ വേണ്ടി ഒരു ഒരാളെ ഏൽപ്പിച്ചതാണെന്നും അദ്ദേഹം ആണ് അവിടെ കൊണ്ടിട്ട് കത്തിച്ചത് എന്നതാണ് സ്ഥാപന ഉടമ പറഞ്ഞത്. വേണ്ട നടപടികൾ സ്വീകരിക്കും വൈസ് ചെയർ പേഴ്സൺ അറിയിച്ചു.