61ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കോഴിക്കോട് തുടങ്ങും. രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
പതിനൊന്നരയോടെ മത്സരങ്ങൾക്ക് തുടക്കമാകും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്കൂൾ കലോത്സവം നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ മത്സരം നടക്കും.