കൊല്ലം: എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ക്യാമ്പിൽ പങ്കെടുത്ത 11 വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും സ്ഥിരീകരിച്ചില്ല. കുട്ടികൾ തളർന്നു വീണത് നിര്‍ജ്ജലീകരണം മൂലമാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. വിവിധ ജില്ലകളിലുള്ള അറുന്നൂറോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
