ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ പേഴ്സണൽ സ്റ്റാഫ് മരണപ്പെട്ട വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ മാണി സി കാപ്പൻ. രാഹുൽ ജോബി. `വാഹനം ഓടിക്കുമ്പോൾ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു. ഒരു പൊതുപ്രവർത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എൻറെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്’.
ഫേസ് ബുക്ക് പേജിലൂടെ എം.എൽ.എ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:“എെൻറ പേഴ്സണൽ സ്റ്റാഫും യാത്രകളിൽ സഹായി ആയും സാരഥിയായും കൂടെയുണ്ടായിരുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ, രാഹുൽ ജോബി ഏറ്റുമാനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്പോൾ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു.