കൊട്ടാരക്കര : യുവ അഭിഭാഷകയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ട് പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര കോടതിയിൽ വിചാരണയ്ക്ക് എത്തി മടങ്ങിയ എഴുകോൺ സ്വദേശിനി ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കോട്ടാത്തല അഖിൽ നിവാസിൽ അഖിൽരാജി(32)നെ നാട്ടുകാരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്നും പോലീസ് പിടികൂടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ നെടുവത്തൂർ അഗ്രോ ജംക്ഷനു സമീപമാണ് സംഭവം. ബാങ്കിലെ കളക്ഷൻ ഏജന്റാണ് അഖിൽരാജ്. അഖിൽരാജിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിൽ വധശ്രമത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്തു.
