പത്തനംതിട്ട∙മലയാളി സൈനികനെ പഞ്ചാബിൽ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ പത്തിശേരി സൂരജ് ഭവനം സുജിത്തിനെയാണ് (33) ഇന്നലെ രാവിലെ പഞ്ചാബിലെ ഭട്ടിൻഡയിൽ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സിഗ്നൽ റെജിമെന്റിലായിരുന്നു ജോലി. സീതത്തോട് ഗുരുനാഥൻമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു സുജിത്ത്.
