തിരുവനന്തപുരം∙ 2022– 2023 അധ്യയന വർഷത്തിലെ എസ്എസ്എൽസി – ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ 2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന തരത്തിലുള്ള ക്രമീകരണം. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണ്ണയം ആരംഭിക്കും. മേയ് പത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി. പരീക്ഷയെഴുതുക. 70 മൂല്യനിർണ്ണയ ക്യാംപുകളാണ് ഉണ്ടാകുക. മാര്‍ച്ച് 10 മുതല്‍ 30 വരെ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍ നടത്തുക. ഫെബ്രുവരി ഒന്നിന് ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും ജനുവരി 25 ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണ്ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. രാവിലെ ഒൻപതര മുതലാകും . എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ആരംഭിക്കുക.
