കൊട്ടാരക്കര താലൂക്കിൽ റേഷൻ വിതരണം വീണ്ടും മുടങ്ങി. വിദൂരങ്ങളിൽ നിന്ന് വാഹനത്തിൽ റേഷൻ വാങ്ങാൻ വന്നവർ നിരാശരായ് മടങ്ങി. റേഷൻ വിതരണം സർവ്വർ തകരാറുമൂലം വിതരണം മുടങ്ങുന്നത് സ്ഥിരം സംഭവമായ് മാറി. ഇത് കാർഡുടമകളും റേഷൻ വ്യാപാരികളുമായ് തർക്കത്തിനിടയാവുന്നതായി ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാ പ്രസിഡൻ്റ് തൃക്കണ്ണമംഗൽ ജോയി കുട്ടിയും, താലൂക്കു പ്രസിഡൻ്റ് ജയചന്ദ്രൻ കാട്ടാമ്പള്ളിയും അറിയിച്ചു.
