തിരുവനന്തപുരം∙ പൊലീസിലെ ചിലരുടെ പ്രവർത്തനങ്ങൾ സേനയ്ക്കാകെ അപമാനവും തലവേദനയുമായതിനെത്തുടർന്ന് പിടി മുറുക്കാൻ ഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. പൊലീസിന് എവിടെയാണു പിഴയ്ക്കുന്നതെന്നു നേരിട്ടറിയാനും അയഞ്ഞ സംവിധാനം മുറുക്കാനുമായി 20 പൊലീസ് ജില്ലകളിലും ഈ സംഘം സന്ദർശനം നടത്തും.
