ചെന്നൈ ∙ സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ഈ വർഷം മാർച്ചിൽ ഇന്തൊനീഷ്യ പൊലീസ് അറസ്റ്റ് ചെയ്ത 2 മലയാളികളടക്കം 3 മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വെട്ടുതുറ സ്വദേശി സിജിൻ സ്റ്റീഫൻ, പുതുക്കുറിശ്ശി സ്വദേശി ജോമോൻ ജോണി, തമിഴ്നാട് പൂത്തുറൈ സ്വദേശി ഇമ്മാനുവൽ ജോസ് എന്നിവരാണ് ചെന്നൈയിൽ വിമാനമിറങ്ങി സ്വദേശത്തേക്കു പോയത്. നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ ചെന്നൈയിൽ ഇവരെ സ്വീകരിച്ചു.
