അതിപ്രശസ്തമായ വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ പ്രധാന ഉപദേവതയായ, ബാലാവതാര പ്രതിഷ്ഠയായ വാതുക്കൽ ഞാലിക്കുഞ്ഞിന് വ്രതാനുഷ്ഠാനങ്ങളോടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ സമൂഹപാൽ പൊങ്കാല അർപ്പിച്ചു.പ്രായഭേദമെന്യേ സ്ത്രീകളും പന്ത്രണ്ട് വയസ്സ് വരെയുള്ള ആൺകുട്ടികളും പൊങ്കാല ചടങ്ങിൽ പങ്കെടുത്തു. അതിരാവിലെ മുതൽ ക്ഷേത്ര സന്നിധിയിലും പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചു കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം, ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ, വെട്ടിക്കവല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നതിനായി എത്തിച്ചേർന്നു.രാവിലെ 7 മണി മുതൽ വെട്ടിക്കവലയിലെ സംഗീത പ്രതിഭകൾ പങ്കെടുത്തു കൊണ്ട് വാതുക്കൽ ഞാലിക്കുഞ്ഞിൻ്റെ അപദാന കീർത്തനാലാപനം ആരംഭിച്ചു. 8.30 ന് പൊങ്കാലയോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനം കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനംചെയ്തു.ഉപദേശക സമിതി പ്രസിഡൻ്റ് എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപദേശക സമിതി സെക്രട്ടറി പൊങ്കാല ചടങ്ങുകൾ വിശദീകരിച്ചു.കൊടിക്കുന്നിൽ സുരേഷ് MP മുഖൃപ്രഭാഷണം നടത്തി.പൊങ്കാലയുടെ ഉത്ഘാടനം കെ.ബി.ഗണേഷ് കുമാർ MLA നിർവ്വഹിച്ചു.
മുന്നോക്ക വികസന കമ്മീഷൻ അംഗം ജി.രതി കുമാർ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഹർഷകുമാർ, മേലില ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി.സന്തോഷ് കുമാർ, വെട്ടിക്കവല വാർഡ് അംഗം ആശാ ബാബു, വെട്ടിക്കവല കെ.എൻ.ശശികുമാർ ,സതീഷ് വെട്ടിക്കവല, ഷിബു കുമാർ.കെ,അനീഷ്.എസ്, ബിനു.ആർ.കുമാർ, അനിൽകുമാർ.സി, അനൂപ് കണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് ഠ 9.40 ന് ഭണ്ഡാര അടുപ്പിൽ മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനന്ദ് ശങ്കർ അഗ്നിജ്വലിപ്പിച്ചു. പൊങ്കാല കർമ്മങ്ങൾക്ക് പാലക്കാട് തെങ്കര പൂജാമഠം പി.രാമചന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പ്രസാദ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദം വിതരണം ചെയ്തു.KSRTC യുടെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, ചടയമംഗലം ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ്സുകൾ ആവ ശ്യാനുസരണം നടത്തി.ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമും കൊട്ടാരക്കര പോലീസ് DYSP യുടെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങളും അഗ്നിശമന സേനാവിഭാഗവും സ്തുത്യർഹമായി പ്രവർത്തിച്ചു.