തെന്മല: സഹോദാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ഇടമൺ ചെറുതന്നൂർ സഞ്ജയ് ഭവനിൽ സജികുമാർ (53) നെയാണ് അറസ്റ്റ് ചെയ്തത്. സഹോദരനായ ചന്ദ്രബാബുവിനെയാണ് ഇയാൾ വെട്ടിയത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അതിർത്തിത്തർക്കം മൂലമുള്ള വിരോധം നിമിത്തമാണ് ഇയാൾ സഹോദരനായ ചന്ദ്രബാബുവിനെ കൊടുവാൾ കൊണ്ട് തലക്ക് പിന്നിലായി വെട്ടിയത്. തെന്മല എസ്.എച്ച്.ഒ ശ്യം കെ, എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒ സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
