അഞ്ചൽ : മതിരപ്പ തിരു അറയ്ക്കൽ ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തി തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 16428 രൂപ മോഷ്ടിച്ച പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി താന്നിവിള കല്ലടിച്ചാമൂല വീട്ടിൽ വീട്ടിൽ മനോജ് (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. അഞ്ചൽ ഐ.എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ അജിത് ലാൽ , സി.പി.ഒ രാജേഷ്, സി.പി.ഒ അരുൺ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
