കുന്നിക്കോട് : അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തലവൂർ കുര ലക്ഷം വീട് ഏയ്ഞ്ചൽ നിവാസിൽ റോബിൻ എന്ന ജോയി മോൻ (37) ആണ് അറസ്റ്റിലായത്. കുര ലക്ഷം വീട്ടിൽ വിനോദ് ഭവനിൽ വിനോദിനെയാണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വിനോദിന്റെ ഭാര്യയെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. കുന്നിക്കോട് എസ്.എച്ച്.ഒ എം.അൻവർ, എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ ബാബുരാജ്, സി.പി.ഒ മാട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
