കായംകുളം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറെ അപമാനിക്കാന്‍ ശ്രമം നടത്തിയ ആൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് 04.40 മണിക്ക് കായംകുളത്ത് നിന്നും താമരക്കുളത്തിന് പോയ കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത പ്രതിയാണ് അറസ്റ്റിലായത്. കണ്ണമംഗലം സ്വദേശി ആല്‍ബര്‍ട്ട് പൗലോസ് (34) ആണ് പോലീസിന്റെ പിടിയിലായത് . വനിതാ കണ്ടക്ടറോട് നഗ്നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറിയപ്പോള്‍ കണ്ടക്ടര്‍ ബഹളം വെക്കുകയും യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ ആല്‍ബര്‍ട്ട് ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
