കൊട്ടാരക്കര : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര മഹാത്മ ട്രസ്റ്റ് ആൻഡ് റിസർച്ച് ലൈബ്രറിയുടെ മഹിളാ ശ്രീ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണയോഗവും നെഹ്റുവിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. മഹാത്മ ലൈബ്രറിയുടെ ജനറൽ സെക്രട്ടറി ബി സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജോളി പി വർഗീസ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ലക്ഷ്മി അജിത്ത്, രേഖ ഉല്ലാസ്, ശാലിനി വിക്രമൻ, ജെസ്സി തോമസ്, ലത, കോശി കെ ജോൺ, റോയി കെജി, എസ് കരി,രാജേഷ്,എന്നിവർ സംസാരിച്ചു
