കൊട്ടാരക്കര: ജൂനിയർ ചേംബർ ഇൻറർനാഷണൽ (ജെ.സി.ഐ) ൻ്റെയും കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജ് സുവോളജി അലുമിനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയസ് കോളേജിൽ വച്ച് ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാറും ഒരു മാസം നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന സമ്മേളനവും നടത്തി. കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ബീന ജി.പി സെമിനാർ ഉദ്ഘാടനംചെയ്തു. ജെ സി ഐ പ്രസിഡൻ്റ് ടി.കെ .കമൽ ലാൽ അധ്യക്ഷത വഹിച്ചു. ജെ സി ഐ സോൺ ട്രെയിനർ അലക്സ് ടെസി ജോസ് ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. അലുമിനി അസോസിയേഷൻ സെക്രട്ടറി സാംസൺ പാളക്കോണം, എം.ജി.അനിയൻ കുഞ്ഞ്
കെ മനോഹരൻ, ഷംനാദ് കല്ലുംമൂട്ടിൽ.മാമച്ചൻ, ഡോ.എലിസബത്ത് ജോൺ എന്നിവർ പ്രസംഗിച്ചു.
