കൊട്ടാരക്കര: മേലില കരിക്കത്ത് ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി ബാത്റൂമിൽ സ്ഥാപിച്ചിരുന്ന ഫ്ലെഷ് ടാപ് , പൈപ്പുകൾ, പൈപ്പ് ഫിറ്റിങ്സുകൾ , ടാപ്പുകൾ , വീടിന്റെ ചുറ്റും ഉണ്ടായിരുന്ന പൈപ്പ് ഫിറ്റിങ്സുകളും , ടാപ്പുകളും മോഷണം നടത്തിയ പ്രതികളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. അലിമുക്ക് തൈക്കാവിനു സമീപം തൊട്ടുപുരക്കൽ വീട്ടിൽ അജ്മൽ (51), തുരിത്തിലമ്പലം കുളക്കട മുകളും പുറത്ത് പുത്തൻ വീട്ടിൽ രഞ്ജിത്ത് കുമാർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, എസ്.ഐ ഗോപകുമാർ, എസ്.ഐ സുദർശൻ, സി.പി.ഒ ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
