ഷാർജ | അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന യുവ പണ്ഡിതനും മാധ്യമപ്രവർത്തകനുമായ യുഎ റഷീദ് അസ്ഹരി പാലത്തറ ഗേറ്റിന്റെ അനുഭവ കഥകൾ ‘ ഒരു പൊതിച്ചോറിന്റെ സങ്കടം’ പ്രകാശനം ഇന്ന് വൈകീട്ട് 4 ന് കൾച്ചറൽ സെന്റർ ഹാൾ 3 ൽ നടക്കും. ഷാർജ പോലീസ് മീഡിയ തലവൻ ഹിസ് എക്സലൻസി ഡോ. അബ്ദുല്ലത്തീഫ് ഖാസി യുഎഇയിലെ പ്രമുഖ എഴുത്തുകാരനും കവിയുമായ അഹ്മദ് ഇബ്രാഹിമിന് കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിക്കും. ഡോ. നാസർ വാണിയമ്പലം മോഡറേറ്ററാവും. കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം, സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രത്യേക അതിഥികളാവും. യുഎഇയിലെ സംരംഭകൻ സയ്യിദ് ഹൈദ്രോസ് തങ്ങൾ , ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീം, മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, യുവ സംരംഭകൻ റുഷ്ദി ബിൻ റഷീദ്, എം പ്ലസ് മീഡിയ എംഡി മുനീർ പാണ്ടിയാല, യു എ റഷീദ് അസ്ഹരി സംസാരിക്കും.
