അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഇരട്ടനികുതി വന്നതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് യാത്രക്കാര്‍ക്ക് തിരച്ചടിയായി. ടിക്കറ്റ് നിരക്ക് 250 രൂപയോളമാണ് വർദ്ധിപ്പിച്ചത്. ക്രിസ്മസ് കാലത്ത് യാത്രാനിരക്ക് ഇരട്ടിയാക്കിയും ബസ് കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണ്.
എന്നാൽ ബസ് നിരക്ക് ഉയർത്താതെ നിവൃത്തിയില്ലെന്നാണ് അന്തർസംസ്ഥാന ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികൾ പറയുന്നത്. ഇരട്ടനികുതി വന്നതോടെ ബസ് സർവീസ് നടത്തുന്നതിന്റെ ചെലവ് വർധിച്ചു. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്ക് കൂട്ടേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.