സുൽത്താൻ ബത്തേരി: വയനാട് ബത്തേരി റേഞ്ചിലെ നായ്ക്കട്ടിയിൽ നിന്നും രണ്ട് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ രണ്ടുപേർ അറസ്റ്റിൽ. മുത്തങ്ങ സ്വാദേശി വിനോദ് (22), മുത്തങ്ങ പൊൻകുഴി സ്വാദേശി രാജു (24) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കഷ്ണങ്ങളാക്കി ചെത്തി മിനുക്കിയ 35 കിലോയോളം ചന്ദനത്തടികൾ ഇവരിൽ നിന്നും പിടികൂടിയത്. നായ്ക്കട്ടിയിൽ നിന്നും ചന്ദനക്കഷ്ണങ്ങൾ കർണാടക അതിർത്തിയിലെത്തിച്ച് വിൽപന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
