കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്.
അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ.ഇത്തവണ 5000ത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണവും നൽകി.