നിലമ്പൂർ: താലൂക്ക് സപ്ലൈ ഓഫിസറും സംഘവും ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, ആറങ്കോട്, ഇടിവണ്ണ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തി അനർഹമായി കൈവശം വെച്ചിരുന്ന സബ്സിഡി, മുൻഗണന കാർഡുകൾ പിടിച്ചെടുത്തു. പ്രദേശത്തെ 72 വീടുകളിൽ പരിശോധന നടത്തിയതിൽ 16 മുൻഗണന കാർഡുകളും 21 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വെച്ചതായി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
