ചെന്നൈ : മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി. ഇന്ന് രാവിലെ ഇവർ ചെന്നൈയിൽ വിമാനമിറങ്ങി. എന്നാൽ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാർ തടവിൽ ഉണ്ട്.
