കൊട്ടാരക്കര : മുൻ രാഷ്ട്രപതിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന കെ ആർ നാരായണന്റെ 17ആം ചരമവാർഷികത്തോടനുബന്ധിച്ച് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ കെ ആർ നാരായണന്റെ അനുസ്മരണയോഗവും കെ ആർ നാരായണന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജി അലക്സ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ഓ രാജൻ, ബേബി പടിഞ്ഞാറ്റിൻകര, താമരക്കുടി പ്രദീപ്, രാജൻ ബാബു, ജോൺസൺ ഡാനിയൽ, എംസി ജോൺസൺ, ആർ മധു, എസ് എ കരീം, സുധീർ തങ്കപ്പ എന്നിവർ സംസാരിച്ചു.
