കൊട്ടാരക്കരയിൽ ധനകാര്യ മന്ത്രിയുടെ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാർ. നിത്യോപയോഗ സാധനങ്ങളുടെ വൻ വിലവർദ്ധനവ് മൂലം, സംസ്ഥാനത്തെ ജനജീവിതം ഏറെ ദുസഹമായിരിക്കുന്നു. സമാനതകൾ ഇല്ലാത്ത വിലവർദ്ധനവാണ് സംസ്ഥാനത്തു ഉണ്ടായിട്ടുള്ളത്. വില നിലവാരം പിടിച്ചുനിർത്തുന്നതിൽ ഈ സർക്കാരിൽ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. ജനകീയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുവാൻ മറ്റു വിവാദങ്ങൾ ഉണ്ടാക്കിയാണ് ഈ സർക്കാർ രക്ഷപ്പെടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില നിയമത്രണത്തിന് ഉള്ള നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപ പരിപാടികൾ ബിജെപി സംഘടിപ്പിക്കുമെന്നു ബിജെപി ജില്ല പ്രസിഡന്റ് ബി ബി ഗോപകുമാർ പറഞ്ഞു.
