ശൂരനാട്: വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവ മഠത്തിൽ ക്ഷേത്രത്തിന് സമീപം മഠത്തിൽ തെക്കതിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ദിലീപ് (34 ) നെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 11.30 മണിയോടെ ഏഴാം മൈലിന് സമീപം അമ്പലത്തും ഭാഗം ജിൽ ഭവനിൽ പാപ്പച്ചന്റെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ചത്. ശൂരനാട് ഐ.എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ കൊച്ചുകോശി എ.എസ്.ഐ മധു, സി.പി.ഒ വിജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മുൻപും മോഷണ കുറ്റത്തിന് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്
