അഞ്ചൽ : വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കവെ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതുമായ തർക്കവും വിരോധവും മൂലം ഹാൾ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന വൃദ്ധമാതാവും പ്രതിയുടെ മുത്തശ്ശിയുമായ സ്ത്രീയെ കസേരയോടെ പിടിച്ചു തള്ളി താഴെയിടുകയും തലയ്ക്കു ഗുരുതര പരിക്ക് ഉണ്ടാവുകയും അവശയായ വൃദ്ധമാതാവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അനുവദിക്കാതെ തടസ്സം ഉണ്ടാക്കുകയും ചെയ്ത പ്രതിയായ ഇടമുളക്കൽ നെടുങ്ങോട്ടുകോണത്ത് മഞ്ഞാറുവിള പുത്തൻ വീട്ടിൽ അഫ്സൽ(24) നെ അഞ്ചൽ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ് K.G ഗോപകുമാർ, ASI ലിജുകുമാർ, CPO മാരായ പ്രിൻസ്, സംഗീത്, സാബു എന്നിവർ അടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
