പുനലൂര്‍ : പിറവന്തൂര്‍ വന്മള വള്ളിഅയ്യം വേങ്ങവിള വീട്ടില്‍ ഷിബു എന്ന് വിളിക്കുന്ന ശരണി (35)ന് കുത്തേറ്റ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. വന്മള വള്ളിഅയ്യം ഷാജി നിവാസില്‍ ഷാജി (63)യാണ് അറസ്റ്റിലായത്. ഇരു വീട്ടുകാരും തമ്മിലുള്ള വഴിത്തര്ക്കത്തേത്തുടര്ന്നാണ് കത്തിക്കുത്ത് നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരക്കാണ് ശരണിന് കുത്തേറ്റത്. വള്ളിഅയ്യത്തേക്കുള്ള നടപ്പാതയിലായിരുന്നു സംഭവം. നെഞ്ചില്‍ മൂന്നിടത്ത് സാരമായി മുറിവേറ്റ ശരണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച അലിമുക്കില്‍ നിന്ന് ഇൻസ്പെക്ടർ ടി രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, രാജശേഖരൻ, മനോജ്. സിപിഒ രജിത് കുമാർ, രഞ്ജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.
