തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയതായി സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പോലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. സംഭവത്തിൽ തമിഴ്നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
അതേസമയം, പോലീസ് കസ്റ്റഡിൽ ലഭിച്ച ഒന്നാം പ്രതി ഗ്രീഷ്മയെ പോലീസ് സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിൾ തന്നെയുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.