മൈലം : കലയപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ 10 ന് കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ കേരള റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉൽഘാടനം ചെയ്യും. മൈലം, കലയപുരം വില്ലേജ് ഓഫീസ് പരിസരത്ത് വച്ചു നടക്കുന്ന ഉൽഘാടനം പരിപാടികളുടെ സ്വാഗതം സംഘം രൂപീകരിച്ചു. മൈലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ചെയർമാനായും തഹയിൽദാർ കൺവീനർ ആയും ഉള്ള സ്വാഗതം സംഘം മൈലം പഞ്ചായത്ത് ഹാളിൽ വച്ചും, കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള യോഗം കലയപുരം LMS LP സ്കൂളിൽ വച്ചും നടന്നു. തഹസീൽദാർമാർ, ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,CDS ഭാരവാഹികൾ, ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക രംഗത്തെ പ്രശസ്തർ തുടങ്ങിയവർ പങ്കെടുത്തു.
