ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തെരഞ്ഞെടുത്തത്.കുട്ടികളുടെ പ്രധാനമന്ത്രിയായി മിന്നാരഞ്ജിത്തിനേയും പ്രസിഡന്റായി നന്മ. എസിനെയും സ്പീക്കറായി ഉമ. എസിനെയും തെരഞ്ഞെടുത്തു.കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മിന്നാ രഞ്ജിത്. പ്രസംഗം, പെയിന്റിംഗ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി. പ്രൊഫഷണലായ രഞ്ജിത്തിന്റെയും മാനേജ്മെന്റ് കൺസൾട്ടന്റായ ജിനു റാണി ജോർജ്ജിന്റെയും മകളാണ് പേരൂർക്കട മണികണ്ഠേശ്വരം സ്വദേശിനി മിന്നാ രഞ്ജിത്ത്. മിലോഷ് രഞ്ജിത്ത് സഹോദരനാണ്.
