കൊട്ടാരക്കര : കൊല്ലം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ ഹയർ സെക്കണ്ടറി വൊക്കേഷണൽ എക്സ്പോയും 2022 നവംബർ 2, 3 (ബുധൻ, വ്യാഴം) തീയതികളിൽ കൊട്ടാരക്കര ഗവ.വി.എച്ച്.എസ്.എസ് & എച്ച്.എസിൽ വെച്ച് നടത്തപ്പെടുന്നു. വൊക്കേഷണൽ എക്സ്പോ 2022 ഉദ്ഘാടനം കേരള സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. എം. പി. കൊടിക്കുന്നിൽ സുരേഷ് മുഖ്യ അതിഥി ആയിരിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.
വൊക്കേഷണൽ എക്സ്പോ – 2022 നോട് അനുബന്ധിച്ച് 2022 നവംബർ 3-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരിയർ സെമിനാർ നടത്തപ്പെടുന്നു. കരിയർ സെമിനാറിന്റെ ഉദ്ഘാടനം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ. ഷാജു നിർവ്വഹിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി 700-ഓളം കുട്ടികളും 200-ഓളം അദ്ധ്യാപകരും എക്സ്പോയിൽ രണ്ടുദിവസങ്ങളിലായി പങ്കെടുക്കും. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. കൊട്ടാരക്കര Govt. VHSS, HSS, HS വിഭാഗങ്ങളിലെ കെട്ടിടങ്ങളാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. നാല് വിഭാഗങ്ങളിലായിട്ടാണ് എക്സ്പോയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതായിരിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വിജയികളാകുന്ന 12 ടീമുകൾക്ക് എറണാകുളത്ത് വെച്ച് നടക്കുന്ന സ്റ്റേറ്റ് എക്സ്പോയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതായിരിക്കും.
സമാപന സമ്മേളനം ഉദ്ഘാടനം 2022 നവംബർ 3 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേൽ നിർവ്വഹിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ കുട്ടികൾക്കുളള അവാർഡുകൾ വിതരണം ചെയ്യും.