തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം തെക്കൻ ജില്ലകളിൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാനത്ത് നവംബർ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
