കൊട്ടാരക്കര : പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി അടിപിടി കേസുകളിലും, ബലാൽസംഗം, കൊലപാതകശ്രമം ഇനീ കേസുകളിലും പ്രതിയായിട്ടുള്ളതും, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും, അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെയും പ്രതിയായ ഓടനാവട്ടം തുറവൂർ വാപ്പാല എന്ന സ്ഥലത്ത് രാഹുൽ ഭവനിൽ അമ്പാടി എന്ന് വിളിക്കുന്ന രാഹുൽ (26) നെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് നൽകിയ റിപ്പോർട്ടിന്മേലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊട്ടാരക്കര ഡി.വൈ.എസ്.പി വിജയകുമാർ ജി.ഡി , കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഷൈനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.എച്ച്.ഒ ബിജു എസ്.ടി , എസ്.ഐ അഭിലാഷ്, എസ്.പി.ഒ മധു, സി.പി.ഒ മാരായ വിഷ്ണു, മുരുകേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
