കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ 2 മാസമായി ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നില്ല. ചിലവായ പൈസാ ലഭിക്കാതെ കടക്കെണിയിലായി പ്രഥമ അധ്യാപകർ. പബ്ളിക്ക് മാനേജ്മെന്റ് എന്ന സോഫ്റ്റ് വെയർ വഴിയാണ് ഉച്ച ഭക്ഷണ പദ്ധതിയുടെ പണം വിതരണം ചെയ്യുന്നത്. ഹെഡ്മാസ്റ്ററും, ചുമതലയുള്ള ടീച്ചറുടെയും അക്കൗണ്ടിലേയ്ക്കാണ് ഒരോ മാസത്തേയും പൈസ കൈമാറുന്നതും, ഇനി സാധനങ്ങൾ വാങ്ങിക്കുന്ന സ്ഥാപനങ്ങളിലേയ്ക്ക് പൈസ നേരിട്ട് അയക്കാനാണ് ശ്രമം. ഉച്ച ഭക്ഷണ പദ്ധതിയുടെ ഫണ്ട് 60% കേന്ദ്രവും , 40% സംസ്ഥാനവുമാണ് നല്കുന്നത്. ഇപ്പോൾ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല. 150 കുട്ടികൾ ഉള്ള സ്കൂളിന് ഒരു കുട്ടിയ്ക്ക് 8 രൂപയും , 500 (7) രൂപയും, 1000(6) രൂപയുമാണ്. ഇതിൽ ആഴ്ചയിൽ രണ്ട് ദിവസം പാൽ, മുട്ട എന്നിവ നല്കണം. 2016 ന് ശേഷം ഉച്ച ഭക്ഷണ ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. ഗ്യാസിനും, പച്ചക്കറിക്കും, മുട്ടയ്ക്കും, പാലിനും വില കൂടി ഒരു കുട്ടിക്ക് പത്തു രൂപ കിട്ടിയാലും നഷ്ടമാണ്. സർക്കാർ സ്കൂളുകളിൽ നാമ മാത്രമായി കുട്ടികളിൽ നിന്ന് പൈസ വാങ്ങുന്നത്. സ്കൂൾ പ്രവേശനോത്സവം തൊട്ട് പൈസ കണ്ടെത്തണം. ഓണം, യുത്ത് ഫെസ്റ്റിവെൽ, ആനുവേഴ്സറി, വിവിധ മേള തുടങ്ങിയവ ഒരു അധ്യാപകന് കിട്ടുന്ന ശമ്പളത്തിന്റെ 10% സ്കൂളിൽ ചില വാക്കണം. പ്രഥമ അധ്യാപകർ 25% പൈസാ കയ്യിൽ നിന്ന് പോകും, PTA, SMC എന്നിവ സ്കൂളിനെ സഹായിക്കുന്നുണ്ട്. 1500 വിദ്യാർത്ഥികൾ ഉള്ള സ്കൂളിൽ രണ്ട് പാചക തൊഴിലാളികൾക്കുള്ള ഫണ്ട് മാത്രമേ കൊടുക്കുന്നുള്ളു. ബാക്കിയുള്ള രണ്ടു പേരുടെ പൈസാ കണ്ടെത്തെണം. പാചക തൊഴിലാളികൾക്കും 2 മാസമായി പൈസാ കിട്ടുന്നില്ല. പൊതു വിദ്യാലയങ്ങൾക്ക് സ്കൂൾ കെട്ടിടവും ബസും ലഭിക്കുമെങ്കില്ലും, ബസിനും വർഷാവർഷം 2 ലക്ഷം രൂപ കണ്ടെത്തണം പ്രഥമ അധ്യാപകർ കടക്കെണിയിലാണ്. Town ups കൊട്ടാരക്കര പി റ്റി എ വൈസ് പ്രസിഡന്റ് സജീ ചേരൂർ പറഞ്ഞു.
