കൊച്ചി: എകെജി സെന്റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് ജന്മയം അനുവദിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സംസ്ഥാന സർക്കാർ വാദം.
