കൊട്ടാരക്കര : വല്ലത്ത് കടയുടെ മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല പനവിളഭാഗം പാറചരുവിൽ വീട്ടിൽ ജോസഫ് മകൻ ദിനേശ് @ ജോബി യെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസം എട്ടാം തീയതിയാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്. പ്രതി എപ്പോൾ വാടകക്ക് താമസിക്കുന്ന കുന്നിക്കോട് വിളക്കുടിയിൽ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ.എച്ച്.ഒ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, സി.പി.ഒ സലീൽ, സി.പി.ഒ ഹരി, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
